വൃത്തത്തിന്‍റെ പരപ്പളവ് Learning outcomes 1. വൃത്തത്തിനകത്തെ സമബഹുഭുജങ്ങളുടെ പരപ്പളവുകൾ വൃത്തത്തിന്റെ പരപ്പളവിനോട് അടുക്കുന്നു എന്ന് മനസിലാക്കുന്നു 2. വൃത്തത്തിന്റെ പരപ്പളവ് അതിന്റെ ചുറ്റളവിന്റെയും ആരത്തിന്റെയും ഗുണനഫലത്തിന്റെ പകുതിയാണ് എന്ന് മനസിലാക്കുന്നു. 3. വ്യത്തത്തിന്റെ പരപ്പളവ് ആരവർഗത്തിന്റെ π മടങ്ങാണ് എന്ന് മനസിലാക്കുന്നു. വൃത്തത്തിന്റെ പരപ്പളവ് വൃത്തത്തിനകത്തെ സമബഹുഭുജത്തിന്റെ വശങ്ങളുടെ എണ്ണം കൂടുന്നതനു സരിച്ച് അതിന്റെ പരപ്പളവ് വൃത്തത്തിന്റെ പരപ്പളവിനോടും അടുക്കും. വൃത്തത്തിന്റെ പരപ്പളവ് കണക്കാക്കാൻ, അതിനുള്ളിലെ സമബഹുഭുജങ്ങളുടെ പരപ്പളവ് എങ്ങനെ കൂടുന്നു എന്നു കണക്കാക്കിയാൽ മതി. വൃത്തത്തിന്റെ കേന്ദ്രവും ബഹുഭുജത്തിന്റെ മൂലകളും യോജിപ്പിച്ച്, ബഹുഭുജത്തിന്റെ തുല്യതി കോണങ്ങളായി ഭാഗിക്കാം. ഈ ത്രികോണങ്ങളുടെ പരപ്പളവുകൾ കൂട്ടിയാൽ ബഹുഭുജത്തിന്റെ പരപ്പളവ് കിട്ടും. പഞ്ചഭുജത്തിന്റെ ഒരു വശത്തിന്റെ നീളം s എന്നും വൃത്തകേന്ദ്രത്തിൽനിന്ന് പഞ്ചഭുജത്തിന്റെ ഒരു വശത്തേയ്ക്കുള്ള ലംബത്തിന്റെ നീളം h എന്നുമെടുത്താൽ ഒരു ത്രികോണത്തിന്റെ പരപ്പളവ് 1/2 sh ഇത്തരം അഞ്ചു ത്രികോണങ്ങൾ ചേർന